St.Thomas Orthodox Cathedral

സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ, കാർത്തികപ്പള്ളി

ദൈവമേ നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ അചഞ്ചലമായ ഒരു നവചൈതനൃം എന്നിൽ നിക്ഷേപിക്കണമേ


സങ്കീത്തനങ്ങൾ 51 : 10

ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്ക്കയും ചെയ്യുമാറാകട്ടെ! അവിടുന്നു തതൻെറ പ്രീതി നമ്മുടെമേൽ ചൊരിയുമാറാകട്ടെ!

സങ്കീത്തനങ്ങൾ 67 : 1

ഒരുവ൯ ലോകം മുരുവ൯ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം


മത്തായി 16 : 26

History

മാവേലിക്കര (മഹാവേലിക്കര) വെര ഉായിരുന്ന കടൽ പി൯വാങ്ങിയോ, അറബിക്കടലിലെ വനനിബിഡമായ ദ്വീപുകൾ പ്രകൃതിക്ഷേഭത്താൽ നശിച്ച പുതിയ കര പ്രദേശം രൂപം പ്രാപിച്ചുായതോണ് കാർത്തികപ്പള്ളി പ്രദേശം എന്ന് കരുതപ്പെടുന്നു. മണ്ണിനടിയ്ൽ കാമരം, ആഞ്ഞിലി തുടങ്ങിയ വ൯നരങ്ങളും, കടൽജീവികളിടെ പുറംതോടും തുറക്കാത്ത കക്കകളും ഈ നിഗമനം ബലപ്പെടുത്തുന്നു. തോട്ടപ്പളളി, കരുനാഗപ്പളളി, മൈനാഗപ്പളളി, കാർത്തികപ്പള്ളി എന്നീ സ്ഥലനാമങ്ങൾ ഇവിടെ ബുഭ്ധമതത്തിൻെ്റ കേന്ദ്രമായിരുന്നു എന്ന നിഗമനത്തിലും എത്തിച്ചേരുന്നു. (ബുഭ്ധ വിഹാരങ്ങളെ പളളി എന്ന് വിളിച്ചിരുന്നു) ഒരു പ്രധാന ജലപാതയുടെ സമീപമായിരുന്നതുകൊണ്ട് കാർത്തികപ്പള്ളി ഒരു പ്രബല വാണിജൃകേന്ദ്രമായിത്തീർന്നു. ഇവിടെ ക്രിസ്തു മതത്തിൻെ്റ ആവിർഭാവം ഏത് നൂരറ്റാിലുായി എന്ന് കൃതൃമായി തെളിവുകളില്ല. എന്നിരുന്നാലും തിരുവിതാംകോട് പള്ളി അംഗങ്ങളായിരുന്നവ‌ർ കാർത്തികപ്പള്ളി മുതലായ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തു എന്ന് തിരുവിതാംകോട് പള്ളി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ആദൃ നൂറ്റാുകളിൽ തന്നെ ഇവിടെ ക്രിസ്തുമതം പ്രചരിച്ചിരുന്നതായി അനുമാനിക്കാം.
ക്രിസ്തുവിന് പിൻപ് 9-ാം ശതകത്തിൽ കാർത്തികപ്പള്ളി ഒരു പള്ളി ഉണ്ടായിരുന്നതായി ചരിത്രകാരന്മാ‌ർ രേഖപ്പെടുത്തിയിട്ടുണ്ട്. അഖിലവിജ്ഞാനകോശം പുസ്തകത്തിലെ 549-ാമത്തെ പേജ് പള്ളി പണിയാൻ വനത്തിൽ നിന്നും തടി വെട്ടിക്കൊള്ളാൻ രാജകല്പ്പന ഉണ്ടായതായി പറയപ്പെടുന്നതിൽ നിന്നുതന്നെ ഈ പള്ളി എങ്ങുനിന്നും പൊളിച്ചുകൊണ്ടുവന്ന ഭാഗംകൊണ്ട് പണിതതല്ല എന്ന് വൃക്തമാണ്.സമീപപ്രദേശങ്ങളുടെ സ്ഥലനാമങ്ങളും ഈ നിഗമനത്തെ ബലപ്പെടുത്തുന്നു. രാജകൊട്ടാരത്തിൻെ്റ കോട്ടയ്ക്കകത്ത് സ്ഥപിക്കപ്പെട്ടതിനാൽ ഈ പുരാതന ദേവാലയം കോട്ടയ്ക്കകത്ത് സുറിയാനിപ്പള്ളി എന്ന നാമത്തിൽ അറിയപ്പെട്ടു. ആദൃകാലത്ത് ക്ഷേത്രമാതൃകയിൽ പണിതിരുന്ന പള്ളികൾ യുറോപൃന്മാരുടെ ആഗമനത്തോടുകൂടി പടിഞ്ഞാറാൻ വാസ്തുശില്പമാതൃകയിൽ പുതുക്കിപ്പണിതു. ഇപ്രകാരം ഈ ദേവാലയം പുതുക്കി പണിത്ത ഏ.ഡി. 1581-ൽ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഏ.ഡി. 1599-ൽ നടന്ന പ്രസിഭ്ധമായ ഉദയംപേരൂർ സുന്നഹദോസിൽ ഈ ദേവാലയത്തിലെ പ്രതിധികളും പങ്കെടുത്ത് ഒപ്പ് രേഖപ്പെടുത്തിയിരുന്നു. അതോടുകൂടി കുറച്ചുകാലം ദേവാലയം പോർച്ചുഗീസുകാരുടെ നിയന്ത്രണത്തിലായി. ഉദയംപേരൂർ സുന്നഹദോസിനു ശേഷം ആർച്ച്ബിഷപ്പ് അലക്സിസ്മെനസിസ് മലങ്കരയിലെ പള്ളികളിൽ പരൃടനം നടത്തുകയും അമൂലൃമായ പ്രാചീന ഗ്രന്ഥപ്പുരകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. മെനസിസ് കാർത്തികപ്പള്ളി പള്ളിയിലും സന്ദർശനം നടത്തിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏ.ഡി. 1653-ൽ മഹത്തായ കൂനൻകുരിശ് സതൃത്തോടെ മലങ്കര സഭ റോമാനുകത്തിൽ നിന്ന് സ്വാതന്ത്രൃം പ്രാപിച്ചു. പോർച്ചുഗീസ് കാലഘട്ടം അസ്തമിച്ചതിനുശേഷം പരിശുദ്ധ ദേവാലയം മലങ്കരയിലെ ഒരു പ്രധാന ദേവാലയമായി പരിണിച്ചു. മൂന്നാം മാർത്തോമ്മാ പള്ളി മേടയിൽ താമസിച്ചു ഭരണം നടത്തിയതായിരേഖകളിൽ കാണപ്പെടുന്നു. പാലക്കുന്നത്ത് മാതൃുസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ കാർത്തികപ്പള്ളി കോട്ടയ്ക്കകത്ത് സുറിയാനി പള്ളിയുടെ മേടയിൽ താമസിച്ച് ഭരണം നടത്തിയിരുന്നു.മാതൃൂസ് മാർ അത്താനാസേൃാസിൻെ്റ കല്പ്പനകളുടെയും ദൈനംദിന പ്രവർത്തന രേഖകളുടെ നടപടിക്രമങ്ങളുടെയും വിശദവിവരങ്ങൾ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന താളിയോല ഗ്രന്ഥങ്ങളും.


Our Staff

Fr. Biji John